Wednesday, July 4, 2012
Monday, May 28, 2012
എന്റെ മാത്രം
എന്റെ പ്രൊഫൈല്‍
എന്റെ കവര്‍ ചിത്രം
എന്റെ പോസ്റ്റുകള്‍
എന്റെ കമന്റുകള്‍
എന്റെ ലൈക്കുകള്‍
എല്ലാം എന്റേതു മാത്രം.
എന്റെ സ്വാര്‍ത്ഥത മാത്രം.
Monday, May 21, 2012
പ്രമേഹം
അവന്‍പറഞ്ഞു
"മനസ്സിന് മാറ്റാന്‍ പറ്റാത്ത മുറിവുകളില്ല."
അവള്‍ പറഞ്ഞു
"നീ പറഞ്ഞ പഞ്ചാരവാക്കുകള്‍ കേട്ട് എന്റെ മനസ്സിന് കടുത്ത പ്രമേഹം വന്നിരിക്കുന്നു"
അവന്‍ ഒന്നും മിണ്ടിയില്ല.
അവള്‍ കരഞ്ഞു.
Monday, May 14, 2012
അവള്‍
മരണത്തിന്റെ തണുപ്പുനുകരാന്‍ വെമ്പി നടന്നവള്‍ ചെന്നെത്തിയത് ഒരുകൂട്ടം ചെന്നായ്ക്കളുടെ ഇടയിലേക്കായിരുന്നു.
അവിടെ നിന്നും ജീവനില്‍ കൊതിപൂണ്ട് അവള്‍ തിരിഞ്ഞോടി.
Tuesday, May 8, 2012
വെറുതെ
[അവള്‍] : i hate you!
[അവന്‍] : [ദുഃഖത്തിന്റെ സ്മൈലി]
[അവള്‍] : തിരക്കാണോ?
[അവന്‍] : അതെ, അന്ന് പറഞ്ഞില്ലേ ഒരു പാര. ഇവിടെ ഉണ്ട്.
[അവള്‍] : [കരയുന്ന സ്മൈലി]
[അവന്‍] : [കരയുന്ന സ്മൈലി]
വെറുതെ ചാറ്റ് ഒരാവര്‍ത്തി കൂടി വായിച്ച് അവള്‍ ജിടോക്ക് ലോഗൗട്ട് ചെയ്തു.
Subscribe to:
Comments (Atom)