me: Hi
yoyo: haai me: had BF? yoyo: BF ? me: Break Fast dude! yoyo: oh. yes! me: what you had? yoyo: steamed rice pudding! me: whaa? yoyo: IDLI ! me: WTF !.. yoyo: :) |
Wednesday, October 10, 2012
സ്റ്റീംഡ് റൈസ് പുഡ്ഡിംഗ്
Tuesday, August 7, 2012
ഉത്‌കര്‍ഷ വേവലാതി
പ്ലസ്ടൂവിനു പഠിക്കുന്നകാലം പ്ലസ്‌വണ്ണില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോടൊരു വണ്‍വേ ഇഷ്ട്ടം. നേരിട്ടു നോക്കാനോ, സംസാരിക്കാനോ പേടിയായിരുന്നെങ്കിലും അവളോടുള്ള ഇഷ്ടം ഒരു സ്വകാര്യമായി കൊണ്ടുനടക്കുന്നകാലം. അങ്ങനെ അവളെ നോക്കിയും കണ്ടും മനസ്സുനിറക്കുന്ന ദിവസങ്ങളില്‍ എനിക്കൊരു സംശയം "അവള്‍ക്ക് എന്നേക്കാള്‍ സ്വല്‍പ്പം പൊക്കക്കൂടുതലുണ്ടോ?"
ഒരു ദിവസം ലാസ്റ്റ് പിരിയഡിനു മുമ്പുള്ള ഇന്റര്‍വെല്‍ സമയം. അവള്‍ കൂട്ടുകാരിയോട് സംസാരിച്ചു നില്‍ക്കുന്നതിനടുത്തുള്ള ചുമരില്‍ അവളുടെ പൊക്കം ഏതുഭാഗത്താണെന്നു നോക്കിവെച്ചു. ബെല്ലടിച്ച് അവര്‍ ക്ലാസ്സിലേക്ക് തിരിച്ചുപോയപ്പോള്‍ വേഗം ചെന്ന് നോക്കിവെച്ച ഭാഗത്ത് പേനകൊണ്ട് ആരും കാണാതെ മാര്‍ക്ക് ചെയ്തുവെച്ചു. വൈകുന്നേരം ക്ലാസ്സുംവിട്ട് എല്ലാവരും പോയപ്പോള്‍ ഒരു കള്ളനെപ്പോലെ പതുങ്ങിച്ചെന്ന് അതില്‍ എന്റെ നീളവുമായി ഒത്തുനോക്കി. ഹോ ഭാഗ്യം! ഒരിഞ്ചോളം ഞാന്‍ തന്നെ നീളക്കൂടുതല്‍.
ലാസ്റ്റ് പിരിയഡില്‍ അന്നു ഞാനനുഭവിച്ച ടെന്‍ഷനും നീളം ഒത്തുനോക്കിയപ്പോഴുള്ള സന്തോഷവും ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ ഒരു ജാള്യത പുഴുങ്ങിയ പുഞ്ചിരി വിടരും.

Wednesday, July 4, 2012
Monday, May 28, 2012
എന്റെ മാത്രം
എന്റെ പ്രൊഫൈല്‍
എന്റെ കവര്‍ ചിത്രം
എന്റെ പോസ്റ്റുകള്‍
എന്റെ കമന്റുകള്‍
എന്റെ ലൈക്കുകള്‍
എല്ലാം എന്റേതു മാത്രം.
എന്റെ സ്വാര്‍ത്ഥത മാത്രം.
Monday, May 21, 2012
പ്രമേഹം
അവന്‍പറഞ്ഞു
"മനസ്സിന് മാറ്റാന്‍ പറ്റാത്ത മുറിവുകളില്ല."
അവള്‍ പറഞ്ഞു
"നീ പറഞ്ഞ പഞ്ചാരവാക്കുകള്‍ കേട്ട് എന്റെ മനസ്സിന് കടുത്ത പ്രമേഹം വന്നിരിക്കുന്നു"
അവന്‍ ഒന്നും മിണ്ടിയില്ല.
അവള്‍ കരഞ്ഞു.
Subscribe to:
Comments (Atom)