Tuesday, August 7, 2012

ഉത്‌കര്‍ഷ വേവലാതി

പ്ലസ്ടൂവിനു പഠിക്കുന്നകാലം പ്ലസ്‌വണ്ണില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോടൊരു വണ്‍വേ ഇഷ്ട്ടം. നേരിട്ടു നോക്കാനോ, സംസാരിക്കാനോ പേടിയായിരുന്നെങ്കിലും അവളോടുള്ള ഇഷ്ടം ഒരു സ്വകാര്യമായി കൊണ്ടുനടക്കുന്നകാലം. അങ്ങനെ അവളെ നോക്കിയും കണ്ടും മനസ്സുനിറക്കുന്ന ദിവസങ്ങളില്‍ എനിക്കൊരു സംശയം "അവള്‍ക്ക് എന്നേക്കാള്‍ സ്വല്‍പ്പം പൊക്കക്കൂടുതലുണ്ടോ?"

ഒരു ദിവസം ലാസ്റ്റ്‌ പിരിയഡിനു മുമ്പുള്ള ഇന്റര്‍വെല്‍ സമയം. അവള്‍ കൂട്ടുകാരിയോട് സംസാരിച്ചു നില്‍ക്കുന്നതിനടുത്തുള്ള ചുമരില്‍ അവളുടെ പൊക്കം ഏതുഭാഗത്താണെന്നു നോക്കിവെച്ചു. ബെല്ലടിച്ച് അവര്‍ ക്ലാസ്സിലേക്ക് തിരിച്ചുപോയപ്പോള്‍ വേഗം ചെന്ന് നോക്കിവെച്ച ഭാഗത്ത്‌ പേനകൊണ്ട് ആരും കാണാതെ മാര്‍ക്ക് ചെയ്തുവെച്ചു. വൈകുന്നേരം ക്ലാസ്സുംവിട്ട് എല്ലാവരും പോയപ്പോള്‍ ഒരു കള്ളനെപ്പോലെ പതുങ്ങിച്ചെന്ന് അതില്‍ എന്റെ നീളവുമായി ഒത്തുനോക്കി. ഹോ ഭാഗ്യം! ഒരിഞ്ചോളം ഞാന്‍ തന്നെ നീളക്കൂടുതല്‍‌.

ലാസ്റ്റ്‌ പിരിയഡില്‍ അന്നു ഞാനനുഭവിച്ച ടെന്‍ഷനും നീളം ഒത്തുനോക്കിയപ്പോഴുള്ള സന്തോഷവും ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ ഒരു ജാള്യത പുഴുങ്ങിയ പുഞ്ചിരി വിടരും.



3 comments:

  1. പെന്കൊച്ചു വീണാ ??

    ReplyDelete
  2. പൊക്കമില്ലായ്മ ആണെന്റെ പൊക്കം ...!!

    ReplyDelete
  3. പാണ്ടി ചില്ലറ കാരനല്ല കേട്ടോ...

    ReplyDelete