Tuesday, March 6, 2012

സ്വപ്നക്കുറി

ഇന്നാണാ കാത്തിരുന്ന ദിവസം. ലോട്ടറി എടുത്ത അന്നു മുതല്‍ ഒരുമാസമായി കാണുന്ന സ്വപ്നമാണ് ഒരു മണിമാളിക, പുതുപുത്തന്‍ കാറ്, കയ്യില്‍ പുതിയ ഐഫോണ്‍, ഒരു ലാപ്ടോപ്പ്, പൈസ കടം വാങ്ങിയ ജോസിന്റെ മുഖത്തേക്ക്‌ പുച്ഛത്തോടെ വലിച്ചെറിയുന്ന നോട്ടുകെട്ടുകള്‍ അങ്ങനെ എല്ലാം.

രാവിലെതന്നെ പത്രമെടുത്ത് ലോട്ടറി റിസള്‍ട്ട് പേജ് നോക്കിയ നിമിഷം തന്നെ ജോസിനെ വിളിച്ചു.

"ജോസേട്ടാ പൈസ ഞാന്‍ അടുത്തമാസം എങ്ങനേലും തരാം"7 comments:

 1. പാണ്ടി .. , "രണ്ട് " നമ്മള് കുറെ കണ്ടിട്ടുണ്ട് ...

  ReplyDelete
 2. ഞാന്‍ ലോട്ടറി എടുത്തിട്ടുമുണ്ട് അടിചിട്ടുമുണ്ട്. അവസാന അക്കം. പത്തു രൂപ. ഹും. അതെവിടുന്നാ വങ്ങണ്ടത് എന്നറിയാന്‍ പത്തു രൂപേല്‍ കൂടുതല്‍ മുടക്കി ഞാന്‍ ഫോണ്‍ ചെയ്തിട്ടുണ്ട്. മറക്കൂല ഞാന്‍..

  ReplyDelete
 3. ഈ പാണ്ടി സാറിന്റെ ഒരു കാര്യം..ഇഹു ഇഹു
  drishya

  ReplyDelete