Monday, May 14, 2012

അവള്‍



മരണത്തിന്റെ തണുപ്പുനുകരാന്‍ വെമ്പി നടന്നവള്‍ ചെന്നെത്തിയത് ഒരുകൂട്ടം ചെന്നായ്ക്കളുടെ ഇടയിലേക്കായിരുന്നു.
 
അവിടെ നിന്നും ജീവനില്‍ കൊതിപൂണ്ട് അവള്‍ തിരിഞ്ഞോടി.



Tuesday, May 8, 2012

വെറുതെ




[അവള്‍‌] : i hate you!

[അവന്‍] : [ദുഃഖത്തിന്റെ സ്മൈലി] 

[അവള്‍‌] : തിരക്കാണോ?

[അവന്‍] : അതെ, അന്ന് പറഞ്ഞില്ലേ ഒരു പാര. ഇവിടെ ഉണ്ട്.

[അവള്‍‌] : [കരയുന്ന സ്മൈലി] 

[അവന്‍] : [കരയുന്ന സ്മൈലി] 

വെറുതെ ചാറ്റ് ഒരാവര്‍ത്തി കൂടി വായിച്ച് അവള്‍ ജിടോക്ക് ലോഗൗട്ട് ചെയ്തു.



Thursday, May 3, 2012

എന്റെ പ്രണയം



ഞാന്‍ പതിവുപോലെ അവളോടു പറഞ്ഞു.. 

"പ്രിയേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു"

അവള്‍ പറഞ്ഞു.

"എനിക്കറിയാം"

അന്നും ഞാന്‍ വിഷാദമുഖമുള്ള ഒരു ചിരിവരുത്തി മെല്ലെ തിരിഞ്ഞുനടന്നു!



Tuesday, March 6, 2012

സ്വപ്നക്കുറി

ഇന്നാണാ കാത്തിരുന്ന ദിവസം. ലോട്ടറി എടുത്ത അന്നു മുതല്‍ ഒരുമാസമായി കാണുന്ന സ്വപ്നമാണ് ഒരു മണിമാളിക, പുതുപുത്തന്‍ കാറ്, കയ്യില്‍ പുതിയ ഐഫോണ്‍, ഒരു ലാപ്ടോപ്പ്, പൈസ കടം വാങ്ങിയ ജോസിന്റെ മുഖത്തേക്ക്‌ പുച്ഛത്തോടെ വലിച്ചെറിയുന്ന നോട്ടുകെട്ടുകള്‍ അങ്ങനെ എല്ലാം.

രാവിലെതന്നെ പത്രമെടുത്ത് ലോട്ടറി റിസള്‍ട്ട് പേജ് നോക്കിയ നിമിഷം തന്നെ ജോസിനെ വിളിച്ചു.

"ജോസേട്ടാ പൈസ ഞാന്‍ അടുത്തമാസം എങ്ങനേലും തരാം"



Saturday, March 3, 2012

പാണ്ടിവചനം



ഒന്നായാല്‍ നന്നാകും,
നന്നായാല്‍ ഒന്നാകും...
ഒന്നായിട്ടു നന്നാകാമെന്നു വെച്ചാലോ, നന്നായിട്ട് ഒന്നാകാമെന്നു വെച്ചാലോ ഒന്നുമാകില്ല...