Tuesday, March 6, 2012

സ്വപ്നക്കുറി

ഇന്നാണാ കാത്തിരുന്ന ദിവസം. ലോട്ടറി എടുത്ത അന്നു മുതല്‍ ഒരുമാസമായി കാണുന്ന സ്വപ്നമാണ് ഒരു മണിമാളിക, പുതുപുത്തന്‍ കാറ്, കയ്യില്‍ പുതിയ ഐഫോണ്‍, ഒരു ലാപ്ടോപ്പ്, പൈസ കടം വാങ്ങിയ ജോസിന്റെ മുഖത്തേക്ക്‌ പുച്ഛത്തോടെ വലിച്ചെറിയുന്ന നോട്ടുകെട്ടുകള്‍ അങ്ങനെ എല്ലാം.

രാവിലെതന്നെ പത്രമെടുത്ത് ലോട്ടറി റിസള്‍ട്ട് പേജ് നോക്കിയ നിമിഷം തന്നെ ജോസിനെ വിളിച്ചു.

"ജോസേട്ടാ പൈസ ഞാന്‍ അടുത്തമാസം എങ്ങനേലും തരാം"



Saturday, March 3, 2012

പാണ്ടിവചനം



ഒന്നായാല്‍ നന്നാകും,
നന്നായാല്‍ ഒന്നാകും...
ഒന്നായിട്ടു നന്നാകാമെന്നു വെച്ചാലോ, നന്നായിട്ട് ഒന്നാകാമെന്നു വെച്ചാലോ ഒന്നുമാകില്ല...



Thursday, February 16, 2012

ലഡ്ഡു


രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അതാ ഒരു സുന്ദരിക്കുട്ടി നോക്കി പുഞ്ചിരിക്കുന്നു!

ഏയ്‌ എന്നോടായിരിക്കില്ല..


സംശയം തീര്‍ക്കാന്‍ ഞാന്‍ എന്റെ  പുറകിലേക്ക് തിരിഞ്ഞു നോക്കി..


ഇല്ല അവിടെയാരുമില്ല!!!


ഇനി എന്റെ മുഖത്ത് വല്ല പുതിയ വൃത്തികേടും കണ്ടിട്ട് ചിരിവന്നതോ മറ്റോ ആണോ?


റോഡിനടുത്ത് പാര്‍ക്ക്‌ ചെയ്ത ബൈക്കിന്റെ കണ്ണാടിയിലൊന്നു പാളി നോക്കി...


എപ്പോള്‍ കണ്ണാടിയില്‍ നോക്കിയാലും കാണുന്ന സ്ഥിരം വൃത്തികേടല്ലാതെ പുതിയതൊന്നും കാണാനില്ല.

"ദൈവമേ ഇന്ന് കണി കണ്ടവനെ എന്നും കാണിച്ചുതരണേ..."



Thursday, February 9, 2012

സാദാ ലോറിപോലെയല്ല പാണ്ടിലോറി

അങ്ങനെ പാണ്ടിയും തുടങ്ങി ഒരു ബ്ലോഗ്. ഇന്നത്തെ കാലത്ത് ഒരു ബ്ലോഗില്ലാ എന്ന് പറയുന്നത് ഒരു കുറച്ചിലല്ലേ? അതുകൊണ്ട് പാണ്ടിക്കും ഇരിക്കട്ടെ ഒരു ബ്ലോഗ്‌.

പാണ്ടിലോറിയില്‍ ഒരിക്കലും നിങ്ങളുടെ വിലപ്പെട്ട സമയം കാര്‍ന്നു തിന്നുന്ന തരത്തില്‍ കാണ്ഡം കാണ്ഡമായി നീണ്ടുകിടക്കുന്ന പോസ്റ്റുകള്‍ ഉണ്ടായിരിക്കില്ല (അങ്ങനെ എഴുതാന്‍ പാണ്ടിക്ക് അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം). ഓരോ പോസ്റ്റും പാണ്ടിയുടെ ഫേസ്‌ബുക്ക്‌ കമന്റുകള്‍ പോലെത്തന്നെ മൂന്നോ, നാലോ മാക്സിമം അഞ്ചോ സെന്റന്‍സില്‍ ഒതുക്കിക്കൊണ്ടുള്ള (ചിലപ്പോള്‍ അതില്‍ കൂടിയാല്‍ ഒന്നും പറയരുത്) ഒരു മൈക്രോ ബ്ലോഗ്‌ ആണ് പാണ്ടി ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഇതാ സമര്‍പ്പിക്കുന്നു "പാണ്ടിലോറി"
അനുഗ്രഹിക്കൂ... സഹിക്കൂ...